Cinema

ഓസ്കാർ നോമിനേഷന് പിന്നാലെ വിസാരണൈക്ക് മറ്റൊരു അന്താരാഷ്ട്രാ അംഗീകാരം .

ഓസ്കാര്‍ നോമിനേഷനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെ തമിഴ് ചിത്രം വിസാരണൈയ്ക്ക് വീണ്ടും അന്താരാഷ്‌ട്ര അംഗീകാരം .
അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്റ് സയന്‍സിന്റേയും ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്റേയും പ്രതിനിധികള്‍ക്കായി പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് വിസാരണൈ .
2015-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രമാണ് വെട്രിമാരൻ സംവിധാനം ചെയ്ത വിസാരണൈ .പിന്നീട് ഈ വര്‍ഷം ചിത്രത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയായി പ്രഖ്യാപിച്ചു.
പ്രതിനിധികള്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനം ഈ മാസം 28 വരെയാണ്.

shortlink

Related Articles

Post Your Comments


Back to top button