GeneralMollywood

പുതിയ നായകന്മാരെക്കുറിച്ചു കാവ്യയുടെ പ്രതികരണം

 

ഒരുകാലത്ത് മലയാള സിനിമയുടെ നായികാ കഥാപാത്രങ്ങളൊക്കെ എത്തിനില്‍ക്കുക കാവ്യാമാധവനിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറെ നാളായി കാവ്യ സിനിമയില്‍ അത്ര സജീവമല്ല. ജിത്തു ജോസഫിന്റെ സ്ത്രീപക്ഷ ചിത്രത്തെ കുറിച്ച്‌ പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ആ ചിത്രത്തെപ്പറ്റി പുതിയ വാര്‍ത്തകള്‍ ഒന്നുംതന്നെയില്ല. കാവ്യ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ ഒരു കാരണം നല്ല കഥകളുള്ള ചിത്രങ്ങള്‍ ലഭിക്കാത്തതാണ്. എന്നാല്‍ പുതിയ നായകന്മാര്‍ക്കൊന്നും തന്നെ വേണ്ട എന്നതും കാവ്യ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണമായി പറയുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച കാവ്യയ്ക്കൊപ്പം അഭിനയിക്കാന്‍ യുവ താരങ്ങള്‍ മടിയ്ക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. സമീപകാലത്ത് കാവ്യ മാധവന്‍ ചെയ്ത സിനിമകളൊന്നും വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എന്നതും മറ്റൊരു കാരണമാകുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ചെയ്ത ഷീ ടാക്സി വിജയം കണ്ടില്ല. അതിനു ശേഷം ചെയ്ത ആകാശവാണിയ്ക്കും പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ ദിലീപ് ആയിരുന്നു നായകന്‍.

shortlink

Related Articles

Post Your Comments


Back to top button