General

ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടനെക്കുറിച്ച് പ്രഭുദേവ പറയുന്നു

 

മലയാള ഭാഷയും കേരളവും തനിക്ക് പ്രിയപ്പെട്ടതാണെന്ന് നടന്‍ പ്രഭുദേവ. മലയാള ചിത്രത്തില്‍ അഭിനയിക്കുന്നതും ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭുദേവ മനസ്സ് തുറന്നത്. ഉറുമിക്ക് ശേഷം മലയാള സിനിമയിലേക്ക് ആരും വിളിച്ചിട്ടില്ലെന്നും താരം അറിയിച്ചു.

ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടന്‍ മോഹന്‍ലാല്‍ ആണ്. എന്നെങ്കിലും ഒരു മലയാള ചിത്രം ചെയ്താല്‍ അതിലെ നായകന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്നും പ്രഭുദേവ പറഞ്ഞു. ഇത് തന്റെ വലിയ ആഗ്രഹമാണെന്നും നല്ല കഥയുണ്ടെങ്കില്‍ മാത്രമേ താന്‍ അതിനു ഇറങ്ങി പുറപ്പെടൂവെന്നും പ്രഭുദേവ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button