CinemaGeneralIndian CinemaInternationalMollywoodNEWS

ഐഎഫ്എഫ്‌കെ: മീഡിയ രജിസ്‌ട്രേഷന്‍ 25 മുതല്‍

 

ഡിസംബര്‍ ഒന്‍പത് മുതല്‍ 16 വരെ തിരുവനന്തപുരത്തു നടക്കുന്ന ഇരുപത്തിയൊന്നാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ(ഐ എഫ് എഫ് കെ) മീഡിയാ പാസിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 25 ന് ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ വെബ്‌സൈറ്റായ http://www.iffk.in/ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ , സിനിമ പ്രസിദ്ധീകരണങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പാസിന് അര്‍ഹതയുണ്ടായിരിക്കും. അതത് മാധ്യമ സ്ഥാപനങ്ങളിലെ തിരുവനന്തപുരത്തെ ബ്യൂറോ ചീഫ് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പാസ് അനുവദിക്കുക.

shortlink

Related Articles

Post Your Comments


Back to top button