CinemaGeneralMollywoodSongs

പൂമരം ആഘോഷമാക്കി ട്രോളന്മാരും

ബാലതാരമായി വന്നു മലയാളി ഹൃദയങ്ങള്‍ കീഴടക്കിയ കാളിദാസ് ജയറാം ഒരൊറ്റ പാട്ടിലൂടെ പ്രേക്ഷകര്‍ ഉറ്റു നോക്കുന്ന യുവ നായകനായിരിക്കുകയാണ്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താര ദമ്പതിമാരുടെ പുത്രനെന്ന വാത്സല്യമൊന്നും ഇനി കാളിദാസിനു വേണ്ട, അല്ലാതെ തന്നെ കണ്ണന്‍ (കാളിദാസ്) ഇപ്പോള്‍ ഹീറോ ആയി മാറിയിരിക്കുകയാണ്. പൂമരം എന്ന ചിത്രത്തിൽ കാളിദാസ് ജയറാം പാടി അഭിനയിച്ച ഗാനം ഇന്നലെയാണ് യുട്യൂബിലെത്തിയത്. ഒറ്റ ദിവസം കൊണ്ട് അഞ്ചു ലക്ഷത്തോളം പ്രാവശ്യമാണു ആളുകൾ ഗാനം കണ്ടത്. അടുത്ത കാലത്തൊന്നും ഇത്രയേറെ പ്രേക്ഷക പിന്തുണ യുട്യൂബിൽ മറ്റൊരു മലയാളം ഗാനത്തിനും ഇത്രവേഗത്തില്‍ ലഭിച്ചിട്ടില്ല. ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും. ഒരു നല്ല ഗാനം മാത്രമല്ല, ഒരു നല്ല സംഗീത സംവിധായകനേയും ഗായകനേയും കൂടിയാണ് ചിത്രത്തിലൂടെ ലഭിച്ചത്. ഫൈസൽ റാസിയാണ് ഈ പാട്ട് ഈണമിട്ടു പാടിയത്. പാടിയിരിക്കുന്നത് മഹാരാജാസിന്റെ പൂര്‍വ്വ വിദ്യാര്‍ഥിയെന്ന പ്രത്യേകതയുമുണ്ട് പാട്ടിന് . എന്തായാലും കാളിദാസിന്റെ പാട്ട് ആഘോഷമാക്കുകയാണ് മലയാളക്കര. ട്രോളന്മാരും ഏറെ ഹാപ്പിയാണ്. പുതിയ ഒരു ഇരയെക്കൂടി കിട്ടിയ സന്തോഷത്തിലാണ് ട്രോളന്മാര്‍. പൂമരത്തിലെ ആദ്യ പാട്ടിനെയും കാളിദാസിനെയും ട്രോളന്മാര്‍ കാര്യമായിത്തന്നെ വരവേറ്റിരിക്കുകയാണ്. “ഞാനും ഞാനുമെന്റാളും ആ നാൽപതു പേരും പൂമരം കൊണ്ടു കപ്പലുണ്ടാക്കി” എന്നാണു പാട്ടിന്റെ വരികൾ. ഈ വാക്കുകളെ തന്നെയാണ് ട്രോളന്മാര്‍ ആയുധമാക്കിയിരിക്കുന്നതും. പൂമരത്തിലെ പാട്ടിനും കാളിദാസിനും കിട്ടുന്ന അതേ സ്വീകരണമാണ് പാട്ടിന്റെ ട്രോളുകള്‍ക്കും കിട്ടുന്നത്.

LikeShow more reactions

Comment

shortlink

Related Articles

Post Your Comments


Back to top button