Mollywood

സിനിമയില്‍ വെള്ളം ചേര്‍ക്കപ്പെടുന്നു : അടൂര്‍

ഉള്ളടക്കം വഷളായ സിനിമകള്‍ നൂറും നൂറ്റമ്പതും ദിവസം ഓടുമ്പോള്‍ ഭേദപ്പെട്ട സിനിമകള്‍ പരാജയപ്പെടുന്നുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാളിയുടെ സാംസ്‌കാരികനിലവാരം തിയേറ്ററുകളിലെത്തുന്ന സിനിമകളില്‍നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും രസിക്കുന്ന കലാരൂപമാണ് സിനിമ. എന്നാല്‍, സിനിമ കലയാണോ വ്യവസായമാണോ വെറും കളിയാണോ എന്നത് ഇനിയും പറയാനായിട്ടില്ല. കഥകളിയും കൂടിയാട്ടവും പോലുള്ള പരമ്പരാഗത കലകളില്‍ ഹീനവാസനകള്‍ വരികയോ വെള്ളം ചേര്‍ക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍, സിനിമയില്‍ മറിച്ചാണ് സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കോഴിക്കോട് ശാഖ ശതവത്സരാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button