GeneralMollywood

Qമരം വൈറല്‍

പൂമരത്തിനു പിന്നാലെ Qമരവും വൈറലാകുന്നു. കാളിദാസ് ജയറാമിന്റെ പൂമരം എന്ന സിനിമയിലെ ഗാനം ഒരു ദിവസം കൊണ്ട് തന്നെ അഞ്ചു ലക്ഷത്തിലധികം തവണ ആളുകള്‍ കണ്ടിരുന്നു. വൈറലായ “ഞാനും ഞാനുമെന്റാളും ആ നാല്‍പതുപേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി” എന്ന് തുടങ്ങുന്ന പാട്ടിലെ വരികളും കാളിദാസിനെയും ആസ്പദമാക്കി പ്രചരിച്ച ട്രോളുകള്‍ക്കും വന്‍ സ്വീകരണം ലഭിച്ചിരുന്നു. ഇപ്പോള്‍ ഇതാ പാട്ടിന്റെ അതേ ഈണത്തില്‍ ക്ലബ്‌ എഫ്എം 99.6 ഒരു പാരഡി ഗാനം ഇറക്കിയിരിക്കുകയാണ്. ക്യുമരം എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ പ്രമേയം സര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കലും അതേ തുടര്‍ന്നുള്ള ദുരിതങ്ങളുമാണ്. നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്ന വീഡിയോയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. “ഞാനും ഞാനുമെന്റാളും ആ നാല്‍പതുപേരും ക്യുവില്‍ നില്‍പ്പുണ്ട് ആ നോട്ടൊന്നു മാറാന്‍” എന്ന് തുടങ്ങുന്ന വരികളാണ് ക്യുമരത്തിന്റേത്.

shortlink

Related Articles

Post Your Comments


Back to top button