CinemaIndian CinemaMollywoodNEWS

ബാഹുബലി 2 വിലെ യുദ്ധരംഗം പുറത്തായി

 

ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങാൻ കാത്തിരിക്കുന്ന പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് ഇതാ മേയ്ക്കിംഗ് വീഡിയോ പുറത്ത്. ബാഹുബലി 2 വിലെ പ്രധാന യുദ്ധരംഗത്തിന്‍റെ മേയ്കിംഗ് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മൊബൈല്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശം സംവിധായകന്‍ രാജമൌലി പ്രവര്‍ത്തകര്‍ക്ക് കൊടുത്തിരുന്നു. അതിനാല്‍ തന്നെ വീഡിയോ പുറത്തായത് എങ്ങനെ എന്ന ചിന്തയില്‍ ആണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും.

വിഷ്വല്‍ ഇഫക്ട്സ് ഉപയോഗിക്കാത്ത ക്രോമ രംഗങ്ങള്‍ ആണ്പുറത്തു വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ എഡിറ്റിംഗ് ടേബിളില്‍ നിന്നാണ് ഇത് പുറത്തായതെന്ന് ഉറപ്പിക്കാം. വീഡിയോയില്‍ പ്രഭാസ്, അനുഷ്ക എന്നീ പ്രധാന താരങ്ങളെ കാണാം.

അനുഷ്ക അവതരിപ്പിക്കുന്ന ദേവസേനയുടെ ചെറുപ്പകാലമാണ് രണ്ടര മിനിറ്റുള്ള വീഡിയോയില്‍ കാണിക്കുന്നത്. കോടികണക്കിന് രൂപ മുടക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഈ രംഗങ്ങള്‍ ഇപ്പൊ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. നിര്‍മ്മാതാവ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതീവ രഹസ്യമായി ചിത്രീകരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന്‍റെ ലൊക്കേഷന്‍ ഇതുവരെയും പുറത്തു വിട്ടിട്ടില്ല . മൊബൈല്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശത്തില്‍ ഷൂട്ട്‌ നടത്തുന്ന ഇടത്ത് നിന്നും വീഡിയോ പുറത്തു ആയതെങ്ങനെ എന്നറിയില്ല. മുന്‍പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ബാഹുബലി ക്ലമാക്സ് രംഗങ്ങള്‍ ഗ്രാനൈറ്റ് ക്വാറിയില്‍ ഷൂട്ട്‌ ചെയ്ത വിഷ്വല്‍സ് , അവസാന രംഗത്തെ യുദ്ധരംഗങ്ങള്‍ എന്നിവ പുറത്തായിരുന്നു. ചിത്രീകരണം പൂര്‍ത്തിയായി വരുന്ന ബാഹുബലി2 2017ഏപ്രില്‍ 28ന് റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button