ധനുഷ് തങ്ങളുടെ മകനെന്ന അവകാശവാദവുമായി ദമ്പതികൾ ; ഹാജരാകാന്‍ നടന്‍ ധനുഷിനോട് കോടതി

 

മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് ദമ്പതികൾ സമര്‍പ്പിച്ച കേസില്‍ ജനുവരി 12നു നേരിട്ടു ഹാജരാകാന്‍ നടന്‍ ധനുഷിനോട് കോടതി. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍, മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടുപോയതാണെന്നും അവകാശപ്പെട്ടത്.

വയോധികരായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു കോടതിയെ സമീപിച്ചത്. ഏറെ നാള്‍ തിരഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും സിനിമ കണ്ടപ്പോഴാണു തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറയുന്നു. കേസ് പരിഗണിച്ച മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് നേരിട്ടു ഹാജരാകാന്‍ ധനുഷിനോടു നിര്‍ദേശിച്ചത്.

Share
Leave a Comment