Uncategorized

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപ് മലയാളത്തിലും ?

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് റാം സംവിധാനം ചെയ്യുന്ന പേരന്‍പ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴിന് പുറമെ മലയാളത്തിലും റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. തമിഴില്‍ മാത്രം ഒരുക്കുന്ന ചിത്രമാണ് പേരന്‍പെന്ന് അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ റാം പറഞ്ഞിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ബന്ധത്തില്‍ പേരമ്പ് മലയാളത്തിലും ഒരുക്കുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്.

അച്ഛനും മകളും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരമ്പ്. ഒരു ഫാമിലി എന്റര്‍ടെയ്‌നറാകും ചിത്രമെന്നാണ് അറിയുന്നത്.ചിത്രത്തിന് മലയാളത്തില്‍ പേര് നിശ്ചയിച്ചതായി പറയുന്നില്ല. സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button