‘യന്തിരന്‍’ ലൊക്കേഷനിലേക്ക് അപ്രതീക്ഷിതമായി സൂപ്പര്‍താരമെത്തി!!

എംജിആര്‍ ഫിലിം സിറ്റിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന യന്തിരന്‍ 2-വിന്റെ ലൊക്കേഷനിലേക്ക് അപ്രതീക്ഷിതമായി ഇളയദളപതി വിജയ്‌ എത്തി. വിജയ്‌ ചിത്രമായ ‘ഭൈരവ’യുടെ അവസാനവട്ട ഷൂട്ടിംഗ് എംജിആര്‍ ഫിലിം സിറ്റിയിലായിരുന്നു . ഇതേ സമയംതന്നെ രജനിയുടെ യന്തിരന്‍ 2-വിന്‍റെ ഷൂട്ടിംഗ് എംജിആര്‍ ഫിലിം സിറ്റിയില്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞ വിജയ്‌ സ്റ്റയില്‍ മന്നന്‍ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ലൊക്കേഷനില്‍വച്ച് കണ്ടുമുട്ടിയ ഇരുവരും ചിത്രത്തെക്കുറിച്ച് ഏറെനേരം വിശേഷങ്ങള്‍ പങ്കുവെച്ചു. ചിത്രത്തിന്റെ ഭാഗമായി രജനി ഒരു സ്പെഷ്യല്‍ ലുക്കിലായിരുന്നതിനാല്‍ ഇരുവരുടെയും കൂടികാഴ്ചയെ ക്യാമറയിലേക്ക് പകര്‍ത്താന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. രജനിയുടെ യന്തിരന്‍ 2.0 അടുത്ത വര്‍ഷത്തെ ദീപാവലി റിലീസായിട്ടാണ് പുറത്തിറങ്ങുക.

Share
Leave a Comment