CinemaIndian CinemaNEWS

സിങ്കം 3 റിലീസ് തീയതി വീണ്ടും മാറ്റി

 

സൂര്യ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ‘എസ് 3’യുടെ റിലീസ് വേണ്ടും മാറ്റി. നേരത്തേ പറഞ്ഞിരുന്ന ഡേറ്റില്‍നിന്ന് ഒരാഴ്ചയാണ് നീട്ടിയിരിക്കുന്നത്. ക്രിസ്മസ് റിലീസായി തീയേറ്ററുകളില്‍ എത്തുന്ന ചിത്രം ഡിസംബര്‍ 16ന് എത്തുമെന്നായിരുന്നു നിര്‍മ്മാതാക്കള്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുണ്ടാവില്ല. പകരം 23നാവും റിലീസ്. സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയാണ് നായിക. ജയം രവിയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ബോഗന്‍’, ആമിര്‍ഖാന്റെ ‘ദംഗല്‍’ എന്നീ ചിത്രങ്ങളും ഇതേ ദിവസമാണ് തീയേറ്ററുകളിലെത്തുക.

സൂര്യ, ദുരൈസിങ്കം എന്ന പൊലീസ് ഓഫീസറായെത്തി വന്‍വിജയം നേടിയ സിങ്കം സിരീസിലെ മൂന്നാം ചിത്രമായ എസ്3 ദീപാവലി റിലീസായാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. പിന്നീട് ക്രിസ്മസ് റിലീസായി മാറ്റുകയായിരുന്നു. ശ്രുതി ഹാസന്‍ ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button