CinemaMollywoodNEWS

നിവിൻ പോളി സഖാവാകുന്നു

നിവിൻ പോളി എന്ന നടനെ സംബന്ധിച്ച് 2016 എന്നത് വിജയങ്ങളുടെ വർഷമായിരുന്നു. നിവിൻ പ്രധാന വേഷത്തിലെത്തിയ “ആക്ഷൻ ഹീറോ ബിജു”, “ജേക്കബിന്റെ സ്വർഗ്ഗരാജ്യം” എന്നീ ചിത്രങ്ങളും, അതിഥി താരമായി എത്തിയ “ആനന്ദം” എന്ന ചിത്രവും ബോക്സ്ഓഫീസിൽ വളരെ മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ “സഖാവ്” എന്ന പുതിയ സംരംഭവുമായി നിവിൻ പോളി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്.

“കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ”യ്ക്കു ശേഷം സിദ്ധാർത്ഥ് ശിവ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് “സഖാവ്”. കലാലയ ജീവിതവും, കമ്യൂണിസ്റ്റ് രാഷ്ട്രീയവും ഇതിവൃത്തമാകുന്ന ചിത്രത്തിൽ കൃഷ്ണകുമാർ എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.

അപർണാ ഗോപിനാഥും, ഐശ്വര്യാ രാജേഷുമാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളുടെ വേഷങ്ങളിൽ എത്തുന്നത്. ശ്രീനിവാസൻ, മണിയൻപിള്ള രാജു, ജോജു ജോർജ്ജ്, ഗായത്രി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴ് സൂപ്പർ താരം വിജയിന്റെ “തെറി” എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച ജോർജ്ജ് വില്യംസാണ് സഖാവിന്റെ ഛായാഗ്രാഹകൻ.

യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് നിർമ്മിക്കുന്ന “സഖാവ്” 2017 മാർച്ചിൽ തീയറ്ററുകളിൽ എത്തുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button