CinemaNEWS

കന്നടയില്‍ ക്വീന്‍ ആകാന്‍ പരുള്‍ യാദവ്

കങ്കണ കേന്ദ്ര കഥാപാത്രമായി എത്തിയ ബോളിവുഡ് ചിത്രം ക്വീനിന്റെ റീമേക്ക് വാര്‍ത്തകള്‍ ഇപ്പോള്‍ ചര്‍ച്ചയാണ്. മലയാളത്തിലെ പ്രിയ നടി രേവതി മലയാളം, തമിഴ് പതിപ്പുകള്‍ സംവിധാനം ചെയ്യുന്നുവെന്നും അമല പോള്‍, തമന്ന തുടങ്ങിയവര്‍ അതില്‍ നായിക ആവുന്നു എന്നെല്ലാം ഉള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ എത്തുന്നത് ചിത്രത്തിന്‍റെ കന്നഡ വിശേഷമാണ് . കന്നഡ റീമേക്കില്‍ പരുള്‍ യാദവ് നായികയാകുമെന്നാണ് പുതിയ വിവരം.

പ്രകാശ് രാജാണ് കന്നട പതിപ്പ് സംവിധാനം ചെയ്യുന്നത്. രാകുൽ പ്രീതാണ് കന്നട ക്വീൻ റീമേക്കിലെ നായികയെന്ന് ആദ്യം വാർത്തകൾ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം പരുള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button