NEWS

ഐഎഫ്എഫ് കെ യില്‍ ഭിന്നലിംഗക്കര്‍ക്കുള്ള ഡെലിഗേറ്റ് പാസ് സ്വീകരിച്ച് ശ്യാം ശീതള്‍

ഇരുപത്തിയൊന്നാമത് ഐഎഫ്എഫ് കെ യില്‍ ഭിന്നലിംഗക്കര്‍ക്കുള്ള ഡെലിഗേറ്റ് പാസ് വിതരണം നടന്നു. പാസ് ആദ്യം സ്വീകരിച്ച ശ്യാം ശീതള്‍  മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പിനും നന്ദി പറഞ്ഞു. മന്ത്രി എ കെ ബാലന്‍ സന്നിഹിതനായ ചടങ്ങില്‍ മഞ്ജു വാര്യര്‍ ശീതള്‍ ശ്യാമിന് പാസ് കൈമാറി.

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് മാറ്റിവച്ച എെഎഫ്എഫ്‍കെ പാസ്സ് വിതരണം ഇന്ന് ടാഗോര്‍ തിയേറ്ററില്‍ നടന്നു. ഭിന്നലിംഗ വിഭാഗക്കാര്‍ക്കുള്ള ആദ്യ പാസ് ലഭിച്ച ശീതള്‍ ശ്യാം പതിനഞ്ചോള പേരാണ് ഡെലിഗേറ്റ് പാസിനായി തന്നോടൊപ്പം കാത്തിരിക്കുന്നതെന്നും  ഭിന്നലിംഗക്കാരേയും പരിഗണിച്ചൊരു സാംസ്‌കാരിക പരിപാടി ഇന്ത്യയില്‍ തന്നെ ഇത് ആദ്യമാണെന്നും അതിന്റെ ത്രില്ലിലാണ് ട്രാന്‍സ്ജെന്ടെര്‍ വിഭാഗമെന്നും  പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button