CinemaKollywoodNEWS

രജനികാന്തിന്റെ നായികയാകാനുള്ള ക്ഷണം; വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയലളിത എഴുതിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ത്?

രാഷ്ട്രീയത്തിലെന്ന പോലെതന്നെ തമിഴ് ചലച്ചിത്രലോകത്തിലും ജയലളിതയുടെ സാന്നിദ്ധ്യം വളരെ വലുതായിരുന്നു. എം. ജി, ആറിന്റെയും. ശിവാജി ഗണേശന്‍റെയും മുഖ്യ നായികയായിരുന്ന ജയലളിത സിനിമ പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്. സിനിമ അഭിനയം മതിയാക്കിയതിനു ശേഷവും ജയലളിതയെ സിനിമയിലേക്ക് മടക്കികൊണ്ടുവരാന്‍ ശ്രമം നടന്നിരുന്നു . രജനികാന്തിന്റെ ‘ബില്ല‘ എന്ന ചിത്രത്തിലെ നായികയാകാനായിരുന്നു ജയലളിതയ്ക്ക് ക്ഷണം ലഭിച്ചത്. ജയലളിത 1980 എഴുതിയ ഒരു കത്തിലാണ് ഈ കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. പിയോസ്ജി എന്നയാളുടെ വിലാസത്തിലേക്ക് എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. താന്‍ ഒരിക്കലും സിനിമയിലേക്ക് തിരിച്ചുവരില്ലായെന്നും, സിനിമയിലേക്ക് തിരിച്ചു വരാന്‍ തീരെ ആഗ്രഹമില്ലായെന്നും ജയലളിത കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രജനികാന്തിന്റെ നായികായി ലഭിച്ച വമ്പന്‍ ഓഫറുകള്‍ പോലും താന്‍ നിരസിച്ചതായി ജയലളിത കത്തില്‍ പറയുന്നുണ്ട്.

jayaa

 

shortlink

Related Articles

Post Your Comments


Back to top button