CinemaNEWS

അലമാരയില്‍ അജു വര്‍ഗ്ഗീസ്‌ വരുമ്പോള്‍ …

അജു വര്‍ഗ്ഗീസ്‌ ബാങ്ക് ജോലിക്കാരനായ ഒരു ബാച്ചിലറായി എത്തുന്നു. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന അലമാര എന്ന ചിത്രത്തിലാണ് ബാച്ചിലര്‍ ആയ ബാങ്ക് ജീവനക്കാരനായി എത്തുന്നത്.

സണ്ണി വെയ്ന്റെ കാഥാപാത്രമായ അരുണിന്റെ കസിനും മനസാക്ഷി സൂക്ഷിപ്പുകാരനുമായ സുവിന്‍ എന്ന കഥാപാത്രമായാണ് അജു ചിത്രത്തില്‍ എത്തുന്നത്.

ബംഗളുരുവിലാണ് ഇരുവരും ജോലി ചെയ്യുന്നത്. വിവാഹം കഴിക്കാതെ നിരാശനായി നടക്കുന്ന ബാച്ചിലറാണ് സിനിമയിൽ അജു. ആവേശകരമായ കോമഡി സീനുകളിലും അജു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തിലെ വിവാഹ ചടങ്ങുകളെ കുറിച്ച് പറയുന്ന ഒരു ആക്ഷേപഹാസ്യമാണ് ചിത്രം. അതിഥി രവിയാണ് നായിക. ചിത്രത്തിൽ സണ്ണിയുടെ അച്‌ഛനായി രണ്‍ജി പണിക്കർ എത്തുന്നു. ഇവരെ കൂടാതെ സൈജു കുറുപ്പ്, സുധി കോപ്പ, മണികണ്‌ഠൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

Tags

Related Articles

Post Your Comments


Back to top button
Close
Close