CinemaGeneralIFFKMollywoodNEWS

കലാഭവന്‍ മണിക്ക് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം; ആയിരം തിരി തെളിയിച്ച് ആരാധകര്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിക്ക് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. പ്രധാന വേദിയായ ടാഗോര്‍ തിയറ്ററില്‍ 1000 തിരി തെളിയിച്ചാണ് ആരാധകര്‍ ആദരമര്‍പ്പിച്ചത്.

ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള മണ്‍മറഞ്ഞ കലാകാരന്മാര്‍ക്ക് ആദരവര്‍പ്പിച്ചു. 1000 തിരികള്‍ തെളിയിച്ച്‌ കലാഭവന്‍മണിയുടെ ദീപ്തസ്മരണകളെ പ്രേക്ഷകര്‍ അനുസ്മരിച്ചു.

മണിയുടെ ആരാധകര്‍ ഒരുക്കിയ മണിനാദ സന്ധ്യ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണിയുടെ എക്കാലത്തെയും മികച്ച ചിത്രമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം അത് മേളയില്‍ പ്രദര്‍ശിപ്പിക്കാത്തത് ഖേദകരമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

മണിയുടെ നാടന്‍ പാട്ടുകള്‍ ചേര്‍ത്ത് മണിനാദസന്ധ്യ സംഗീത സാന്ദ്രമാക്കി ആരാധകര്‍ .

shortlink

Related Articles

Post Your Comments


Back to top button