CinemaGeneralIFFKNEWS

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രൂപാന്തരം സിനിമ ഒഴിവാക്കപ്പെട്ടത്‌ ചലച്ചിത്ര അക്കാദമിയിലെ ഒരു ഉന്നത വ്യക്തിമൂലമെന്ന ആരോപണവുമായി സംവിധായകന്‍ എം ബി പത്മകുമാര്‍ രംഗത്ത്

ഇരുപത്തി ഒന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രൂപാന്തരം സിനിമ ഒഴിവാക്കപ്പെട്ടത്‌ ചലച്ചിത്ര അക്കാദമിയിലെ ഒരു ഉന്നത വ്യക്തിമൂലമെന്ന ആരോപണവുമായി സംവിധായകന്‍ എം ബി പത്മകുമാര്‍ രംഗത്ത്.

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച രൂപാന്തരം ഒരു പ്രത്യേക കാരണവും ഇല്ലാതെയാണ് മേളയില്‍ നിന്നും ഒഴിവാക്കപെട്ടത്‌. ഇത് ചലച്ചിത്ര അക്കാഡമിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉന്നതവ്യക്തിയുടെ താത്പര്യപ്രകരമാണെന്നും അദ്ദേഹം പറയുന്നു. കുടിയേറ്റ വിഷയം പറയുന്ന ഈ ചിത്രം നല്ലരീതിയില്‍ കാണുവാന്‍ പോലും തയ്യാറാകാത്ത സംഘാടകര്‍ 2012ല്‍ പുറത്തിറങ്ങിയ ഒരു ചിത്രത്തെ മേളയില്‍ ഉള്‍പ്പെടുത്തി. എന്നിട്ടും ഈ വര്‍ഷം ഗോവന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ച തന്റെ ചിത്രത്തെ ഒഴിവാക്കി

ഗോവയില്‍ വളരെ കുറച്ചുപേരാണ് ചിത്രം കണ്ടത്. ഈ മേളയില്‍ രൂപാന്തരം പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ ആളുകള്‍ കാണുകയും ചെയ്യുമായിരുന്നു. മുന്പ് തന്റെ ഒരു ഹ്രസ്വചിത്രവും ഇതേ വ്യക്തിയുടെ താത്പര്യപ്രകാരം ഒഴിവാക്കപ്പെട്ടിരുന്നു എന്നും പത്മകുമാര്‍ ആരോപിക്കുന്നു.

ചലച്ചിത്രമേളയില്‍ വാണിജ്യ വിജയം നേടിയ ചിത്രങ്ങളാണ്‌ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അത് ശരിയല്ല. സമാന്തര ചലച്ചിത്രങ്ങള്‍ക്കുള്ള ഇടമാണ് മേള. അതുകൊണ്ട് തന്നെ മേളയുടെ നടത്തിപ്പില്‍ തന്നെ സമൂലമായ ഒരു അഴിച്ചുപണി ആവശ്യമാണെന്നും പത്മകുമാര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button