NEWS

ഒരു വർഷം 36 സിനിമകൾ , അവയിൽ 70% സൂപ്പർ ഹിറ്റ് ചിത്രങ്ങൾ!

മോഹൻലാൽ എന്ന നമ്മുടെ അഭിമാന താരത്തെ സംബന്ധിച്ച് 1986 എന്നത് തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണ്. ആദ്യമായി സംസ്ഥാന അവാർഡ്, ഫിലിം ഫെയർ അവാർഡ്, പത്മരാജൻ എന്ന അത്ഭുത പ്രതിഭയോടൊപ്പം തുടക്കം, സൂപ്പർ താര പരിവേഷം, ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം, 36 സിനിമകളിൽ നായക വേഷം, അവയിൽ 70% ഹിറ്റുകൾ, 365 ദിവസങ്ങളുടെ ദൈർഘ്യത്തിൽ ഇനി വേറെ എന്തൊക്കെയാണ് ഒരു നടന്റെ അഭിനയജീവിതത്തിൽ സംഭവിക്കേണ്ടത്?

“എന്നിഷ്ടം നിന്നിഷ്ടം” എന്നതിൽ തുടങ്ങി 36 സിനിമകളിലാണ് 1986 എന്ന വർഷത്തിൽ മോഹൻലാൽ അഭിനയിച്ചത്. അവയിൽ മുക്കാൽ ഭാഗവും സൂപ്പർ ഹിറ്റുകളായിരുന്നു. “മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു”, “കരിയിലക്കാറ്റു പോലെ”, “വാർത്ത”, “ദൂരെ ദൂരെ ഒരു കൂടുകൂട്ടാം”, “ശോഭരാജ്”, “സന്മനസ്സുള്ളവർക്ക് സമാധാനം”, “ദേശാടനക്കിളികൾ കരയാറില്ല”, “ടി.പി.ബാലഗോപാലൻ എം.ഏ”, “ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്”, “രാജാവിന്റെ മകൻ”, “നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ”, “സുഖമോ ദേവി”, “താളവട്ടം” എന്നിങ്ങനെ ഒന്നിനൊന്ന് 100% വ്യത്യസ്തമായ സിനിമകൾ ! എല്ലാം ഗംഭീരം. ഇവയിൽ അക്കാലത്തെ ഏറ്റവും മികച്ച കളക്ഷൻ നേടി റെക്കോർഡിട്ട സിനിമയാണ് “രാജാവിന്റെ മകൻ”. കണക്കുകൾ പരിശോധിച്ചാൽ അറിയാൻ സാധിക്കും ആ വർഷം മോഹൻലാൽ ചെയ്ത സിനിമകളിൽ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളാണ്.

1986-ലാണ് മോഹൻലാൽ ആദ്യമായി പത്മരാജന്റെ സിനിമയിൽ അഭിനയിക്കുന്നത്. “കരിയിലക്കാറ്റുപോലെ” ആയിരുന്നു തുടക്കം. അതുൾപ്പെടെ അതേ വർഷം തന്നെ പത്മരാജന്റെ സംവിധാനത്തിൽ മൂന്നോളം സിനിമകളിൽ അഭിനയിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് കിട്ടുകയും ചെയ്‌തു. “ദേശാടനക്കിളി കരയാറില്ല”, ഇന്നും പ്രേക്ഷകമനസ്സിൽ ദിവ്യമായ സ്ഥാനമുള്ള “നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ” എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഇതുപോലെ മലയാള സിനിമയുടെ പരമ്പരാഗതമായ രീതികളെ മാറ്റിമറിച്ച ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതാണ് 1986 എന്ന വർഷം മോഹൻലാലിന് സമ്മാനിച്ച ഏറ്റവും വലിയ ഭാഗ്യം. ശ്രീനിവാസൻ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “ടി.പി.ബാലഗോപാലൻ എം.ഏ” എന്ന ചിത്രത്തിന് അതേ വർഷം തന്നെ അദ്ദേഹത്തിന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡും ലഭിച്ചു. അതേ ടീമിന്റെ “സന്മനസ്സുള്ളവർക്ക് സമാധാനം” എന്ന ചിത്രത്തിന് മോഹൻലാലിന് 1986-ലെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചു.

മൊത്തത്തിൽ, ഒരു നടൻ ഒരു വർഷം 36 സിനിമകളിൽ നായകവേഷം ചെയ്യുക, അവയിൽ മുക്കാൽ ഭാഗം സിനിമകളും വൻവിജയമാവുക എന്നത് മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത ഒരു വലിയ നേട്ടമാണ്. ആ റെക്കോർഡ് മോഹൻലാലിന് മാത്രം സ്വന്തം.

shortlink

Related Articles

Post Your Comments


Back to top button