CinemaGeneralIFFKNEWS

തന്റെ ആരോഗ്യത്തില്‍ ആത്മവിശ്വാസവും അഭിമാനവും ഉണ്ടായിരുന്ന കലാകാരനാണ് കലാഭവന്‍ മണി- ലാല്‍ ജോസ്

തന്റെ ആരോഗ്യത്തില്‍ ആത്മവിശ്വാസവും അഭിമാനവും ഉണ്ടായിരുന്ന കലാകാരനാണ് കലാഭവന്‍ മണി എന്ന് സംവിധായകന്‍ ലാല്‍ ജോസ്. 21-മത് അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവ വേദിയില്‍ അന്തരിച്ച കലാകാരന്മാര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച ചടങ്ങില്‍ സംസരിക്കുകയായിരുനു ലാല്‍ ജോസ്.

കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്യുമ്പോളാണ് മണിയെ താന്‍ ആദ്യം കാണുന്നതെന്നു പറഞ്ഞ സംവിധായന്‍ അതിനു ശേഷം പരിചയപ്പെട്ട മണിയുടെ സ്വഭാവവിശേഷങ്ങള്‍ ഓര്‍ത്തെടുത്തു.

കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ അന്സാര്‍ ചിത്രത്തിലെ ഒരു വേഷം ചെയ്യുന്നത് മണിയെന്ന ഒരു നല്ല കഴിവുള്ള കലാകാരന്‍ ഉണ്ട്. അയാളാണെന്നു പറഞ്ഞു. അങ്ങനെ ആ ചിത്രത്തിന്‍റെ സെറ്റില്‍ വെച്ചാണ്‌ മണിയെ ആദ്യം പരിചയപ്പെടുന്നത്. ആവിടെ നിന്നും തുടങ്ങിയ സൌഹൃദം പല ചിത്രങ്ങളിലും പ്രോഗ്രാമുകളിലും ഒരുമിപ്പിച്ചു. വിദേശങ്ങളില്‍ താന്‍ നടത്തിയിരുന്ന സ്റ്റേജ് പരിപാടികളിലും പ്രധാന ആളായി മണി ഉണ്ടായിരുന്നു. ഒരു കഥാപാത്രത്തിനുവേണ്ടി ഏതറ്റം വരെ പോകാനും എന്തു ത്യാഗം സഹിക്കാനും അദ്ദേഹം തയാറായിരുന്നുവെന്നും ലാല്‍ജോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button