IFFKNEWS

തീയേറ്ററിന് മുന്നിലെ തിക്കുംതിരക്കും; പരിഹാസവുമായി കൊച്ചുപ്രേമന്‍

ചലച്ചിത്രമേളയ്ക്ക് എത്തുന്നവരില്‍ കുറച്ചു വിഭാഗം മാത്രമാണ് മേളയിലെ സിനിമകളെ ഗൗരവത്തോടെ കാണുന്നതെന്ന് നടന്‍ കൊച്ചുപ്രേമന്‍. അധികംപേരും സമയംകൊല്ലനാണ് മേളയ്ക്ക് വരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മലയാളത്തിലെ അവാര്‍ഡ് ചിത്രങ്ങള്‍ കാണാന്‍പോലും മേളയില്‍ തിക്കുംതിരക്കുമാണ്. ഈ തിരക്ക് ഉണ്ടാക്കുന്നവര്‍ എന്തുകൊണ്ട് ചിത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ എത്തുന്നില്ലായെന്നും കൊച്ചുപ്രേമന്‍ ചോദിക്കുന്നു. നമുക്ക് തീരെപരിചിതമാല്ലത്ത ഭാഷയിലെ ചിത്രങ്ങള്‍ ആസ്വദിക്കാം എന്നതാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും കൊച്ചുപ്രേമന്‍ പറഞ്ഞു. സിനിമകളെ ഗൗരവമായികണ്ടു വിലയിരുത്തുന്നവരും ചലച്ചിത്രമേളയ്ക്ക് എത്താറുണ്ടെന്നും കൊച്ചുപ്രേമന്‍ വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കൊച്ചുപ്രേമന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button