CinemaGeneralNEWS

ഡിയര്‍ സിന്ദഗി മോഷണമോ? മറുപടിയുമായി സംവിധായിക ഗൌരി ഷിന്‍ഡ

ബോളിവുഡില്‍ തരംഗമായി മാറികൊണ്ടിരിക്കുന്ന ഡിയര്‍ സിന്ദഗി മോഷണം ആണെന്ന ആരോപണത്തെ തള്ളി സംവിധായിക. യഥാര്‍ത്ഥ ജീവിതമാണ് ചിത്രത്തില്‍ ആവിഷ്കരിച്ചതെന്നു സംവിധായിക ഗൌരി ഷിന്‍ഡ പറയുന്നു. കനേഡിയന്‍ ടെലിവിഷന്‍ സീരിയലായ ബീയിംഗ് എറിക്കില്‍ നിന്നും മോഷ്ടിച്ച പ്രമേയമാണെന്ന ആരോപണത്തിനു മറുപടി നല്‍കുകയായിരുന്നു ഗൌരി.

നവംബര്‍ 25ന് റിലീസ് ചെയ്ത ഡിയര്‍ സിന്ദഗി യുവാക്കളില്‍ വന്‍ സ്വീകാര്യതയോടെ മുന്നേറുന്ന സമയത്താണ് ചിത്രം മോഷ്ടിച്ചതാണെന്ന വാദം ഉയര്‍ന്നു വന്നത്. തന്റെ മാത്രം വ്യക്തിപരതയില്‍ നില്‍ക്കുന്ന ചിത്രമാണെന്നും സീരിയലിലും ചിത്രത്തിനും കഥാപാത്ര സാമ്യമുള്ളതുകൊണ്ട് മാത്രം ചിത്രം മോഷണമാണെന്ന് ആരോപിക്കുന്നതു ശരിയാല്ലയെന്നും സംവിധായിക പറഞ്ഞു.

എന്നാല്‍ കനേഡിയന്‍ സീരിയല്‍ നിര്‍മ്മാതാക്കളായ ടെമ്പിള്‍ സ്ട്രീറ്റ് പ്രൊഡക്ഷന്‍സ് ചിത്രത്തിന്‍റെ നിര്‍മ്മാണം നടത്തിയ കരന്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്സിനു നോട്ടിസ് അയച്ചു

shortlink

Related Articles

Post Your Comments


Back to top button