CinemaGeneralNEWS

“മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു”, ആര്യ

സ്റ്റണ്ട് കൊണ്ടും ഫിറ്റ്നസ് കൊണ്ടും ടോളിവുഡിനെ ഞെട്ടിച്ച സൂപ്പര്‍ താരം ഇപ്പോള്‍ മലയാളത്തിന്‍റെ സൂപ്പര്‍ താരത്തിന്റെ അഭിനയം കണ്ട് ഞെട്ടിയിരിക്കുയാണ്. ഡ്യൂപ്പില്ലാതെ സ്റ്റണ്ട് ചെയ്താണ് മെഗാസ്റ്റാര്‍ ആര്യയെ ഞെട്ടിച്ചത്.

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അഭിനയം കണ്ടു തമിഴകത്തെ യുവതാരം, ആക്ഷന്‍ ഹീറോ ആര്യ ഞെട്ടി. അതും ഡ്യൂപ്പ് ഇല്ലാതെ സ്റ്റണ്ട് സീനിനുകളില്‍ അഭിനയിച്ചാണ്‌ മമ്മൂട്ടി ആര്യയെ ഞെട്ടിച്ചത്.

ഹനീഫ് അദേനിയുടെ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചത്. ചിത്രത്തില്‍ ആന്ട്രൂസ് ഈപ്പന്‍ എന്ന കഥാപാത്രത്തില്‍ ആര്യ അഭിനയിക്കുന്നുണ്ട്. ആര്യ തന്നെയാണ് ഇക്കാര്യം പുറത്ത് പറഞ്ഞതും .

‘നൂറ്കണക്കിന് സിനിമകള്‍ ചെയ്ത ഒരു വന്‍ താരമാണ് മമ്മൂട്ടി. ഞാന്‍ ആദ്യമേ ശ്രദ്ധിച്ച ഒരു കാര്യം അദ്ദേഹത്തില്‍ നിന്ന് പ്രസരിക്കുന്ന ഊര്‍ജവും അദ്ദേഹത്തിന്റെ ആരോഗ്യവുമാണ്. ഞങ്ങള്‍ താമസിക്കുന്ന വാഗമണില്‍ നിന്ന് ഷൂട്ടിങ് ലൊക്കേഷനിലേയ്ക്ക് രണ്ടര മണിക്കൂര്‍ ദൂരമുണ്ട്. നന്നായി വ്യായാമം ചെയ്താണ് അദ്ദേഹം എല്ലാ ദിവസവും ലൊക്കേഷനിലേക്ക് വരുന്നത്. ശരീരത്തിന് അനായാസം ഉണ്ടാക്കുന്ന സ്റ്റണ്ട് സീനുകള്‍ ഈ പ്രായത്തിലും ചുറുച്ചുറുക്കോടെ അദ്ദേഹം അഭിനയിച്ചു.’

ക്ലൈമാക്സ് രംഗങ്ങളിലെ സീനുകള്‍ പലതവണ പരിശീലിച്ചാണ് അദ്ദേഹം അഭിനയിച്ചത്. ജക്കിജാന്‍ ചെയ്യുന്ന സീനുകളോട് സാമ്യമുള്ള ഒരു സീനാണ് ആവസാനരംഗത്തു ഉള്ളത്. കൈകള്‍ പുറകില്‍ കെട്ടിവയ്ക്കപെട്ട നിലയില്‍ ഉള്ള മമ്മൂട്ടി പെട്ടന്ന് ചാടി കൈകള്‍ മുന്നിലെത്തിക്കണം. ഈ സ്റ്റണ്ട് അദ്ദേഹം ചെയ്യുന്നതു വളരെ അത്ഭുതത്തോടെ താന്‍ നോക്കി നിന്നു എന്ന് ആര്യ പറയുന്നു

പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് നിര്‍മാതാക്കള്‍. സ്‌നേഹയാണ് ചിത്രത്തിലെ നായിക. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button