BollywoodGeneralNEWS

അജിത്ത് നരേന്ദ്ര മോഡിയാകുമോ ?

അജിത്ത് നരേന്ദ്രമോഡിയും രമ്യാ കൃഷ്ണന്‍ ജയലളിതയും വിജയ്‌ രാഹുല്‍ ദ്രാവിഡും ആകുന്നു. ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് തമിഴകത്തെ പ്രമുഖ സംവിധായകര്‍

നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായതുമുതല്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ ബി ജെ പി യിലേക്ക് പോകുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. അത് സത്യമാകുകയാണോ?… ജയലളിത മരിച്ചപ്പോള്‍ അടുത്ത അവകാശിയായി പാര്‍ട്ടിയില്‍ വരുന്നത് അജിത്താണെന്നും അല്ല മറിച്ച് വിജയ്യാണെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതാ ഇപ്പോള്‍ അജിത്ത് നരേന്ദ്ര മോഡിയുടെ ജീവിതത്തിലേക്ക് പോകുന്നു. സിനിമാക്കാര്‍ വാര്‍ത്തയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്.

മരിച്ചവരും,ജീവിച്ചിരിക്കുന്നവരും ഉൾപ്പെടെ ഏറ്റവും പ്രശസ്തരായ വ്യക്തികളുടെ ജീവചരിത്രസിനിമകൾ വന്നാൽ ആരൊക്കെ അവരെ അവതരിപ്പിക്കണമെന്ന ആശയവുമായി ഫുള്ളി ഫില്‍മി എന്ന കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ നടന്ന കാമ്പയിനിലാണ് അജിത് മോഡിയും രമ്യ ജയലളിതയും ആകുന്നത്.

ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പ്രശസ്തരുടെ ജീവചരിത്ര സിനിമകള്‍ വന്നാല്‍ അവരെ ആരൊക്കെ അവതരിപ്പിക്കണമെന്ന ആശയമാണ് സിനിമാ പോസ്റ്റര്‍ രൂപത്തില്‍ ഈ പേജ് നല്‍കിയത്. സിനിമകളെയും താരങ്ങളെയും ഉല്‍പ്പന്നങ്ങളില്‍ പ്രയോജനപ്പെടുത്തുന്ന ഫുള്ളി ഫില്‍മിയുടെ കൗതുകരവും രസകരവുമായ ഈ ആശയം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഓരോ ജീവചരിത്ര സിനിമകളും അത് ചെയ്യേണ്ട സംവിധായകരെയും പോസ്റ്ററില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രസിനിമയില്‍ മോഡിയാകുന്നത് തല അജിത്ത് ആണ്. നമോ എന്ന് പേരിട്ട സിനിമ ഷങ്കര്‍ ചെയ്യണമെന്നാണ് ഫുള്ളി ഫില്‍മിയുടെ ആഗ്രഹം. മോഡിയുടെ താടി ഒഴിവാക്കിയുള്ള ഗെറ്റപ്പിലാണ് അജിത്തിന്‍റെ പോസ്റ്റര്‍.

ജയലളിതയുടെ ജീവചരിത്ര സിനിമ മദര്‍ എന്ന പേരിലാണ്. സ്റ്റോറി ഓഫ് എ ക്യൂന്‍ എന്ന ടാഗ് ലൈനിലുള്ള സിനിമ കാര്‍ത്തിക് സുബ്ബരാജ് ചെയ്യണമെന്നാണ് ഇവരുടെ ആഗ്രഹം. തെന്നിന്ത്യന്‍ സിനിമയിലെ പെണ്‍കരുത്തറിയിച്ച കഥാപാത്രങ്ങളുടെ പേരില്‍ ശ്രദ്ധേയയായ രമ്യാ കൃഷ്ണനെയാണ് ജയലളിതയായി കാണാന്‍ ഇവര്‍ ആഗ്രഹിച്ചത്. ജയലളിതയെ സിനിമയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് രമ്യാ കൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തു.

 

ദ കിംഗ് ഓഫ് ഗുഡ് ക്രൈംസ് എന്ന പേരില്‍ വിജയ് മല്യയുടെ ജീവിതം വെങ്കട്ട് പ്രഭു ഒരുക്കണമെന്നും പ്രഭു മല്യയാകണമെന്നുമുള്ള ആഗ്രഹമാണ് അടുത്ത പോസ്റ്റര്‍. വെങ്കട്ട് പ്രഭു സ്‌കാം എന്നാണ് ടാഗ് ലൈന്‍. ദ വാള്‍ എന്ന പേരില്‍ വിജയ് രാഹുല്‍ ദ്രാവിഡാകുന്നതാണ് അടുത്ത പോസ്റ്റര്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലിന്റെ ജീവിതകഥ സിനിമയാക്കേണ്ടത് ഗൗതം മേനോനാണ്.

അയാം മലാല എന്ന പേരില്‍ മലാലാ യൂസഫ് സായിയുടെ ജീവിതം മണിരത്‌നം സിനിമയാക്കിയാല്‍ സമാന്ത നായികയാകണമെന്നതാണ് അടുത്ത പോസ്റ്റര്‍. ഉഷാ ഉതുപ്പിനെ അവതരിപ്പിക്കേണ്ടത് ജ്യോതികയാണെന്നതാണ് അടുത്ത പോസ്റ്റര്‍ .

33

ദ വേള്‍ഡ് ഓഫ് റേ എന്ന പേരില്‍ സത്യജിത് റായിയുടെ ജീവിതം കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് ഷാരൂഖ് റേയുടെ റോളിലെത്തുന്നതുമാണ് ഇനിയുള്ള പോസ്റ്റര്‍. അജ്മല്‍ കസബിന്റെ ജീവിതം അനുരാഗ് കശ്യപ് ചിത്രമാക്കി അതില്‍ ആര്യ നായകനാകണമെന്നും പോസ്റ്ററുണ്ട്. ഗുഡ് ബാഡ് കോഹ്ലിയെന്ന ചിത്രത്തില്‍ കോഹ്ലിയായി എത്തുന്നത് ചിമ്പുവാണ്. സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയും . അര്‍ണാബ് ഗോസ്വാമിയുടെ ജീവിതം ആവിഷ്കരിക്കുന്ന ദ നാഷന്‍ വില്‍ നോ ചിത്രമാക്കേണ്ടത് ത്രില്ലര്‍ സിനിമകള്‍ ചെയ്യുന്ന മലയാള സംവിധായകന്‍ ജീത്തു ജോസഫാണ്. അതില്‍ നായകന്‍ മാധവനും

.222

ഓരോ പോസ്റ്ററിനും കമന്റ് ബോക്‌സില്‍ വിയോജിപ്പും വിമര്‍ശനങ്ങളും കയ്യടിയും മാറി മാറി ലഭിക്കുന്നുണ്ട്. ഒരു കൌതുകമെന്നതിനേക്കാള്‍ വിലയിരുത്തലുകള്‍ അവിടെ നടക്കുന്നു. അജിത് മോഡിയേക്കാള്‍ നന്നായി രാജീവ് ഗാന്ധിയെ സ്‌ക്രീനില്‍ അവതരിപ്പിക്കുമെന്നും രമ്യാ കൃഷ്ണന് പകരം കുശ്ബു ജയലളിതയാകണമെന്നും വാദിക്കുന്നവരുണ്ട്. സത്യജിത് റായിയുടെ റോളില്‍ ഷാരൂഖിന് പകരക്കാരനായി പൃഥ്വിരാജിനെ നിര്‍ദേശിച്ചവരുമുണ്ട്. കോഹ്ലിയായി ചിമ്പു അഭിനയിക്കുന്നതിലും ദ്രാവിഡായി വിജയ് എത്തുന്നതിലും കൂടുതല്‍ പേര്‍ക്കും വിയോജിപ്പാണ്. കൗതുകത്തിന് ഒരുക്കിയ പോസ്റ്ററുകളാണെങ്കിലും ആളുകള്‍ ഇത് ഏറ്റെടുത്തിരിക്കുകയാണ്. ഇത് ഇനി സിനിമാ ചരിത്രത്തില്‍ എപ്പോള്‍ സംഭാവ്യമാകും എന്ന കാത്തിരിപ്പിലാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button