GeneralNEWS

“ശ്രീകൃഷ്ണനാകാൻ ഞാൻ തയ്യാർ”, അമീർ ഖാൻ

ഇന്ത്യൻ സിനിമയിൽ രണ്ട് തരത്തിലാണ് ബോളിവുഡ് സൂപ്പർതാരം അമീർഖാൻ അറിയപ്പെടുന്നത്. ഒന്ന് മിസ്റ്റർ.പെർഫെക്ഷനിസ്റ്റ് എന്നും, രണ്ട് വിവാദങ്ങളുടെ തോഴനെന്നും. സ്വന്തം സിനിമകളും, സിനിമാഇതര അഭിപ്രായങ്ങളുമാണ് അമീർഖാനെ പലപ്പോഴും വിവാദങ്ങളിൽ പെടുത്തുന്നത്. എന്നാൽ സിനിമകളുടെ ഗുണനിലവാരത്തിൽ ഒരിക്കലും, ഒരു തരത്തിലുമുള്ള ഒത്തുതീർപ്പുകൾക്കും അമീർഖാൻ തയ്യാറാകില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് മിസ്റ്റർ.പെർഫെക്ഷനിസ്റ്റ് എന്ന പേര് ലഭിക്കാൻ കാരണം. ഇപ്പോഴിതാ വളരെ രസകരമായൊരു അഭിപ്രായവുമായി അമീർ ഖാൻ എത്തിയിരിക്കുകയാണ്.

അടുത്തിടെ നടന്ന ഒരു പ്രസ്സ് മീറ്റിങ്ങിൽ അമീർ ഖാനോട് ഒരു ജേർണലിസ്റ്റ് ചോദിച്ചിരുന്നു, “രാജമൗലിയുടെ മഹാഭാരതം എന്ന പ്രോജക്റ്റിനെക്കുറിച്ച് എന്താണ് അഭിപ്രായം” എന്ന്. അതിന് അമീർഖാൻ കൊടുത്ത മറുപടി, “മഹാഭാരതം എന്ന ഇതിഹാസത്തെ ആസ്‌പദമാക്കി ഒരു സിനിമ ചെയ്യുകയാണെങ്കിൽ എനിക്ക് അതിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ റോൾ ചെയ്യണം എന്ന് ആഗ്രഹമുണ്ട്” എന്നായിരുന്നു. എന്തായാലും ഈ ചോദ്യവും, ഉത്തരവും രാജമൗലി കേൾക്കുകയാണെങ്കിൽ അമീർഖാനുമായി ബന്ധപ്പെട്ട് അത് ഉറപ്പിക്കാൻ ചാൻസുണ്ട്. കാരണം, അമീർഖാന്റെ ലുക്കിന് ഏറ്റവും പറ്റിയ കഥാപാത്രമാണ് ശ്രീകൃഷ്ണൻ.

shortlink

Related Articles

Post Your Comments


Back to top button