CinemaGeneralNEWS

ജോസ് താണിക്കല്‍ സ്മാരക പുരസ്‌കാരം ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്

 

മുന്‍ എംഎല്‍എയും എഐസിസി അംഗവുമായിരുന്ന ജോസ് താണിക്കലിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനു ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

സംഗീത നാടക അക്കാദമി മുന്‍സെക്രട്ടറി ഡോ. പി വി കൃഷ്ണന്‍ നായര്‍, സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന ആര്‍ ഗോപാലകൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകരായ എം പി സുരേന്ദ്രന്‍, എന്‍ ശ്രീകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.

ഡിസംബര്‍ 24നു വൈകുന്നേരം 4.30നു തൃശ്ശൂര്‍ വൈഎംസിഎ ഹാളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരം സമ്മാനിക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close