BollywoodCinemaGeneralNEWS

തിരിച്ചു വരവിനെ കുറിച്ച് കരിഷ്മകപൂർ പറയുന്നത്

പഴയകാല നടിമാര്‍ അഭിനയരംഗത്ത് തിരിച്ചെത്തുന്ന കാഴ്ചകള്‍ ഇപ്പോള്‍ ധാരാളമാണ്. ആതുകൊണ്ട് ത്തന്നെ ബോളിവുഡിലേക്ക് എല്ലാവരും ആകാംഷയോടെ നോക്കുന്നുണ്ട്. മുന്‍കാല സുന്ദരി കരിഷ്മകപൂർ തിരിച്ചുവരുന്നുവെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ സജീവമായിരുന്നു. എന്നാല്‍ തന്‍റെ തിരിച്ചു വരവിനെ കുറിച്ച് കരിഷ്മകപൂർ പറയുന്നതിങ്ങനെയാണ്.

ബോളിവുഡ് സിനിമയിലേക്കൊരു തിരിച്ചുവരവ് സംഭവിക്കുമോയെന്ന കാര്യത്തിൽ ഉറപ്പ് പറയാൻ കഴിയില്ലെന്ന് കരിഷ്മകപൂർ. ജുദ്വ 2വിലൂടെ കരിഷ്മ ബോളിവുഡിൽ തിരിച്ചുവരുന്നുവെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ സജീവമായിരുന്നു.

എന്നാല്‍ ഇതുവരെ തന്‍െറ ജീവിതത്തിൽ താനൊന്നും മുൻകൂട്ടി പ്ലാൻ ചെയ്തിട്ടില്ലെന്നാണ് കരിഷ്മ പറയുന്നത്. കുടുംബം,കുട്ടികൾ,തന്നെ സ്നേഹിക്കുന്നവർ എന്നിവരോടൊപ്പം തുടരാനാണ് താനിപ്പോൾ ശ്രമിക്കുന്നതെന്നും താരം പറയുന്നു.

1991ൽ പ്രേം ക്വയ്ഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച കരിഷ്മ 1990കളിൽ നിരവധി ഹിറ്റ് ചിത്രത്തിന്റെ ഭാഗമായി മാറി. 2012ൽ വിക്രം ഭട്ടിന്റെ ഡയ്ഞ്ചറസ് ഇഷ്ഖ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button