CinemaGeneralMollywoodNEWS

തിയേറ്റര്‍ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ജിബു ജേക്കബ് രംഗത്ത്

ക്രിസ്മസ് റിലീസായി ഒരുക്കിയ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമ റിലീസ് ചെയ്യാനാവാത്തത് വലിയ വേദനയാണെന്ന് സംവിധായകന്‍ ജിബു ജേക്കബ്. ഡിസംബർ 22 എന്നത് ഒരു തീയതി മാത്രമല്ലായിരുന്നു. കഴിഞ്ഞ രണ്ട് വർഷം ഞാൻ മനസ്സിൽ കൊണ്ടു നടന്ന സ്വപ്നമായിരുന്നു മുന്തിരിവള്ളികൾ എന്ന സിനിമയുടെ റിലീസ്. എന്റെ മാത്രമല്ല ഒരുപാട് പേരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് വളരെ കുറച്ച് പേരുടെ വാശിമൂലം പൊലിഞ്ഞുപോയതെന്നു സംവിധായകന്‍ ജിബു പറഞ്ഞു.

തിയേറ്റർ ഉടമകളെ സംബന്ധിച്ചടത്തോളം തിയറ്റർ ഒരു സൈഡ് ബിസിനസ് മാത്രമാണ്. അവർ ഇതിൽ നിന്ന് മാത്രമല്ല വരുമാനമുണ്ടാക്കുന്നത്. എന്നാൽ ഞങ്ങളെപ്പോലുള്ളവർക്ക് സിനിമ മാത്രമാണ് ജീവിതമാർഗം. പല നിർമാതാക്കളും കടം മേടിച്ചും പലിശയ്ക്കെടുത്തുമാണ് സിനിമ നിർമ്മിക്കുന്നതെന്നും ജിബു പറയുന്നു.

സംഘടനയില്‍ പ്രവർത്തിക്കുന്ന ഒന്നോ രണ്ടോപേരുടെ വാശിക്ക് മലയാളസിനിമാലോകം തന്നെ തകർന്നടിയുകയാണ്. ഒരാൾ എങ്കിലും ഇതിനെതിരെ സംസാരിച്ചിരുന്നെങ്കിലെന്ന് സംവിധായകന്‍ ചോദിക്കുന്നു. ഇപ്പോള്‍ ഉണ്ടായ നഷ്ടം ഇനി നികത്താനാകില്ല. ഇനി വരാനിരിക്കുന്നത് എത്ര സിനിമകളാണ്. ഓരോന്നും കൃത്യമായ റിലീസ് ഡെയ്റ്റിന് അനുസരിച്ചാകും പ്ലാൻ ചെയ്യുക. ഇനി ഇപ്പോൾ അതെല്ലാം ഒരുമിച്ച് ഇറങ്ങേണ്ടി വരും. ഈ ചിത്രങ്ങളെല്ലാം ഒരുമിച്ച് പ്രദർശിപ്പിക്കാനാകുമോയെന്നും അതിനുള്ള തിയറ്റർ ഈ സമരം നടത്തുന്നവർ നൽകുമോയെന്നും ജിബു ചോദിക്കുന്നു.

എന്തുന്യായമാണ് ഈ സമരത്തിനുള്ളതെന്ന് സംവിധായകന്‍ ചോദിക്കുന്നു. സിനിമയുടെ കലക്ഷന്റെ അൻപത് ശതമാനം വേണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യത്തോട് ഒരിക്കലും യോജിക്കാനാകില്ല. തിയേറ്ററുകളുടെ നിലവാരത്തെക്കുറിച്ച് താനല്ല, ജനങ്ങളാണ് സംസാരിക്കുന്നത്. മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത തീയറ്റർ ഉടമകളുടെ സമരത്തെ എങ്ങനെ ന്യായീകരിക്കാനാവുമെന്നും ജിബു ജേക്കബ് തുറന്നടിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button