CinemaGeneralNEWS

തിയേറ്റര്‍ പ്രതിസന്ധി; നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരെ ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍.

സിനിമ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരെ ആരോപണവുമായി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സുരേഷ് കുമാറിന്റെ സ്ഥാപിത താത്പര്യങ്ങളാണ് സിനിമ സമരത്തിന് കാരണമെന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന വിജയ് ചിത്രം ഭൈരവയില്‍ സുരേഷ് കുമാറിന്റെ മകള്‍ കീര്‍ത്തി സുരേഷാണ് നായിക. സിനിമ സമരം തീര്‍ന്നാല്‍ ഈ ചിത്രത്തിന് 75 തീയറ്ററുകള്‍ മാത്രമേ റിലീസിന് ലഭിക്കൂ. സമരം മുന്നോട്ടുകൊണ്ടുപോയാല്‍ ഭൈരവ 225 തീയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കഴിയുമെന്നും അതിന്റെ ഗുണം മകള്‍ക്ക് ലഭിക്കുമെന്ന് മനസിലാക്കിയാണ് സുരേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.

സ്വന്തം താത്പര്യത്തിന് വേണ്ടി സുരേഷ് കുമാര്‍ സംഘടനയെ വഞ്ചിക്കുകയാണ്. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയില്‍ പെട്ട പലരും ചിത്രം റിലീസ് ചെയ്യാന്‍ തയാറായി നില്‍ക്കുകയാണ്. തങ്ങളുമായി സഹകരിക്കുന്നവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button