CinemaGeneralNEWS

ഫിലിം ഫെയര്‍ അവാര്‍ഡ് പട്ടികയില്‍ ഏക മലയാള ചിത്രം; അവനി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ ചിത്രം അവനി ഫിലിം ഫെയര്‍ അവാര്‍ഡ് വിഭാഗത്തില്‍ അവസാന പട്ടികയിലിടം പിടിച്ചു.1500 ഷോര്‍ട്ട് ഫിലുമുകളുടെ പട്ടികയില്‍ നിന്നും അവസാന 44 ല്‍ എത്തിയ ഏക മലയാള ചിത്രമാണ് അവനി.

അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായ അക്ഷയ് ഹരീഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഹ്രസ്വ ചിത്രം പത്തു മിനിറ്റില്‍ പറയുന്ന സിനിമയാണ്. കണ്ട് കഴിഞ്ഞാല്‍ കാലങ്ങളോളം മനസ്സില്‍ തങ്ങി നില്‍ക്കുന്ന തന്തുവായി അവനി മാറും.

മൂന്ന് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തില്‍ ഒരു ആശുപത്രിയും അവിടെ ചികിത്സയ്ക്കായി എത്തുന്ന ദമ്പതികളും ഡോക്ടറുമാണ് പ്രധാന കഥാപാത്രങ്ങള്‍. പീഡനത്തിന്റെ ക്രൂരമുഖം വ്യക്തമാകുന്ന ചിത്രത്തില്‍ പ്രശസ്ത സിനിമാ താരം നിര്‍മ്മല്‍ പാലാഴിയും കബനി ഹരിദാസുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button