BollywoodCinemaGeneralNEWS

“ട്വിങ്കിൾ ഖന്നയെ രഹസ്യമായി പിന്തുടർന്നിരുന്നു”, ഷാഹിദ് കപൂർ

ബോളിവുഡ് നടിയും അക്ഷയ് കുമാറിന്‍െറ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയെ താന്‍ രഹസ്യമായി പിന്തുടര്‍ന്നിരുന്നുവെന്ന് നടന്‍ ഷാഹിദ് കപൂര്‍. കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയിലാണ് ഷാഹിദിന്‍െറ വെളിപ്പെടുത്തല്‍. ഭാര്യ മിറാ രാജ്‍പുതുമായി പങ്കെടുത്ത ഷോയിലാണ് ട്വിങ്കിളിനോട് തനിക്കുണ്ടായിരുന്ന ഇഷ്ടം ഷാഹിദ് വെളിപ്പെടുത്തിയത്.

കൗമാരകാലത്ത് ട്വിങ്കിളിനോട് തനിക്ക് ആരാധനയായിരുന്നുവെന്നും 1997ല്‍ പുറത്തിറങ്ങിയ ഇതിഹാസ് എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ ട്വിങ്കിളിനെ ഒരുനോക്കു കാണാന്‍ താനും സുഹൃത്തും ഷൂട്ടിങ് നടന്ന ഹോട്ടലിലെ സ്വിമ്മിങ് പൂളിനടുത്ത് മണിക്കൂറുകളോളം കാത്തുനിന്നിട്ടുണ്ടെന്നും ഷാഹിദ് പറഞ്ഞു. ഞായറാഴ്ചയാണ് പരിപാടിയുടെ സംപ്രേക്ഷണം.

കരണ്‍ ജോഹറും സ്കൂള്‍ കാലഘട്ടത്തില്‍ തനിക്ക് ട്വിങ്കിളിനോട് ഇഷ്ടം ഉണ്ടായിരുന്നതായി നേരത്തേ വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button