GeneralNEWS

സിനി എക്സിബിറ്റേഴ്സ് ഫെഡറേഷനോട് ചില ചോദ്യങ്ങൾ

മലയാള സിനിമയിൽ ഹിറ്റുകൾ തീരെ കുറവായായിരുന്ന ഒരു വർഷമാണ് 2008. ആളുകൾ തീയേറ്ററിലേക്ക് പോകാൻ വിമുഖത കാണിച്ചിരുന്ന കാലം. അതിനു വലിയൊരു മാറ്റം വരുത്തി കുടുംബ പ്രേക്ഷകരെ മുഴുവൻ തീയറ്ററുകളിൽ എത്തിച്ച്, നൂറു ദിവസത്തിലധകം ഓടി സൂപ്പർ ഹിറ്റായ ഒരു സിനിമയാണ് “വെറുതേ ഒരു ഭാര്യ”. സിനിമാ കൊട്ടകയ്ക്കു വേണ്ടി സലാവുദീൻ അബ്ദുൽ ഖാദർ നിർമ്മിച്ച്, അക്കു അക്ബർ സംവിധാനം ചെയ്ത ചിത്രത്തിൽ ജയറാം, ഗോപിക എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ആ വർഷത്തെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ സിനിമയായിരുന്നു “വെറുതേ ഒരു ഭാര്യ”.

ശേഷം അധികം സിനിമകൾ നിർമ്മിക്കാത്തതിൽ സലാവുദീൻ അബ്ദുൽ ഖാദറിന് വിഷമമില്ല. കാരണം, ചതിയുടെ, വിശ്വാസവഞ്ചനയുടെ ലോകമാണ് ഈ സിനിമാ ഫീൽഡ് എന്ന് അദ്ദേഹം തിരിച്ചറിയുന്നു. ഇപ്പോൾ നടക്കുന്ന സിനിമാ സമര നാടകത്തെ സലാവുദീൻ അബ്ദുൽ അബ്ദുൽ ഖാദർ ശക്തമായി എതിർക്കുകയാണ്. കേരളാ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷനോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് സലാവുദീൻ, ഉത്തരം പറയാൻ അവർക്കു കഴിയുമോ എന്ന് നോക്കട്ടെ. ഇതാ ചോദ്യങ്ങൾ

1 . ആവശ്യപ്പെടുന്നത് പോലെ 50-50 ഷെയർ അനുവദിച്ചാൽ ഹോൾഡ് ഓവർ സമ്പ്രദായം നിർത്തലാക്കുമോ?

2 . മൾട്ടിപ്ളെക്സ് തീയറ്ററുകൾ തരുന്ന സൗകര്യം എല്ലായിടത്തും ഏർപ്പെടുത്തുമോ?

3 . സൂപ്പർ താരങ്ങളുടേത് മാത്രമല്ലാതെ എല്ലാ മലയാള സിനിമകൾക്കും അഡ്വാൻസ് കൊടുക്കുമോ? അല്ലെങ്കിൽ, മിനിമം പ്രദർശന ചെലവെങ്കിലും? (യു.എഫ്.ഓ, ക്യൂബ്, പി.എക്സ് ഡി തുടങ്ങിയവർക്കുള്ള തുക)

4 . കളക്ഷൻ തുക എല്ലാ ആഴ്ചയും കൃത്യമായി വിതരണക്കാർക്ക് സെറ്റിൽ ചെയ്യാമോ?

5 . അന്യഭാഷാ സിനിമയുടെ അതിപ്രസരത്തിനു അറുതി വരുത്തുമോ?

6 . ടിക്കറ്റ് മെഷീൻ സ്ഥാപിക്കാൻ ധൈര്യമുണ്ടോ?

shortlink

Related Articles

Post Your Comments


Back to top button