BollywoodCinemaGeneralNEWS

അനുഷ്കയുമായുള്ള വിവാഹ നിശ്ചയം? കോഹ്‌ലിയുടെ പ്രതികരണം

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെയും, ബോളിവുഡ് സൂപ്പര്‍താരം അനുഷ്ക ശര്‍മ്മയുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന തരത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരമൊരു വ്യാജ വാര്‍ത്തക്കെതിരെ രോഷത്തോടെ പ്രതികരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍താരം വിരാട്. “ഇതുവരെയും എന്റെയും അനുവിന്റെയും വിവാഹക്കാര്യം തീരുമാനിച്ചിട്ടില്ല.. മാധ്യമങ്ങളില്‍ വരുന്നത് തെറ്റായ വാര്‍ത്തയാണ്. വിവാഹനിശ്ചയം മറച്ചുവെയ്ക്കേണ്ട കാര്യം എനിക്കില്ല” രോഷത്തോടെ ഇന്ത്യന്‍ നായകന്‍ പ്രതികരിക്കുന്നു. ഉത്തരാഖണ്ഡിലെ സ്പാ റിസോര്‍ട്ടില്‍ ക്രിസ്മസ് അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് ഇരുവരും. പുതുവര്‍ഷ ദിനത്തില്‍ ഇവരുടെ വിവാഹനിശ്ചയം നടക്കുമെന്നായിരുന്നു ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത് .ഇത്തരമൊരു വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നായിരുന്നു കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button