CinemaNEWS

പ്രായമുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ചെറുപ്പക്കാര്‍ക്ക് കഴിയണം; ദുല്‍ഖര്‍ സല്‍മാന്‍

മുതിര്‍ന്നവരുടെ ജീവിത ദുരിതങ്ങളെക്കുറിച്ച് വാചാലനാകുകയാണ് യുവനിരയിലെ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍. ഒരുകാലത്ത് വളരെ സന്തോഷത്തോടെ ജീവിച്ചിരുന്നവര്‍ വയസാകുമ്പോള്‍ കഷ്ടപ്പെടുന്നത് കാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും. ഇങ്ങനെയുള്ള മനുഷ്യരെ നമ്മുടെ സമൂഹത്തില്‍ ഇന്ന് കൂടുതലായി കണ്ടുവരുന്നുണ്ട്. പ്രായുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും നമ്മുടെ ചെറുപ്പാക്കാര്‍ക്ക് കഴിയണമെന്നും സമര്‍പ്പിതമായ മനസ്സോടെ എല്ലാവരും പ്രായമാവരെ സ്നേഹിക്കാന്‍ മുന്നോട്ടു വരണമെന്നും ദുല്‍ഖര്‍ അഭ്യര്‍ത്ഥിക്കുന്നു. നെഗറ്റിവ് കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലയെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു. പുതു തലമുറയെ നല്ല പാതയിലേക്ക് കൊണ്ടുവരിക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതുകൊണ്ട് തന്നെ മോശം കഥാപാത്രങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ലായെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button