CinemaGeneralNEWS

മമ്മൂട്ടി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ സഹസംവിധായകൻ?

മലയാളത്തിലെ യുവനടന്‍മാരില്‍ പലരും സംവിധാനരംഗത്തേയ്‍ക്ക് കടക്കുകയാണെന്ന വാര്‍ത്തകള്‍ വരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ , ധ്യാന്‍ ശ്രീനിവാസന്റെ നിവിന്പോളി ചിത്രം തുടങ്ങി പുതിയ വാര്‍ത്തകള്‍ സിനിമാലോകത്ത് സജീവമാണ്. കൂടാതെ അജു വര്‍ഗീസ് സംവിധാന സഹായിയായും എത്തിയിരുന്നു. ഇപ്പോഴിതാ യുവനായകന്‍ ഉണ്ണിമുകുന്ദനും ക്യാമറയുടെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഉണ്ണി മുകുന്ദന്‍ അസിസ്റ്റന്റ് ഡയറക്ടറാകുന്നത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകന്‍ ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ ഭാഗമാകണമെന്ന് ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടിരുന്നതായും മമ്മൂട്ടിയെ ഇക്കാര്യം അറിയിച്ചപ്പോള്‍ അദ്ദേഹത്തിനും സമ്മതമാണെന്നും സേതു പറയുന്നു. ഉണ്ണി മുകുന്ദന്റെ സിനിമാ തിരക്കുകള്‍ ബാധിക്കുമോയെന്നു മാത്രമേ ആശങ്കയുണ്ടായിരുന്നുള്ളൂ. പക്ഷേ മമ്മൂട്ടിയുടെ സിനിമയ്‍ക്കായും സമയം മാറ്റിവയ്‍ക്കാനാണ് ഉണ്ണി മുകുന്ദന്റെ തീരുമാനമെന്നും സേതു ഒരു ചാനലില്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. മല്ലുസിംഗ് മുതല്‍ താൻ ഒരു അനിയനെ പോലെയാണ് ഉണ്ണി മുകുന്ദനെ കാണുന്നത് എന്ന് സേതു പറയുന്നു. തന്റെ എല്ലാ സിനിമകളിലും ഉണ്ണി മുകുന്ദന്‍ ഭാഗമാകണമെന്നുള്ളത് ഒരു ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സേതു തിരക്കഥയെഴുതുന്ന പുതിയ സിനിമയായ അച്ചായന്‍സിലും ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കണ്ണന്‍ താമരക്കുളമാണ് അച്ചായന്‍സ് സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button