GeneralNEWS

കീർത്തി തെലുങ്കിൽ സാവിത്രിയാകുന്നു

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയുടെ സ്വപ്നസുന്ദരിയായിരുന്ന താരമാണ് സാവിത്രി. അൻപതുകളിൽ തുടങ്ങി മൂന്നു ദശാബ്ദക്കാലം തമിഴിലും, തെലുങ്കിലും സാവിത്രി തരംഗമായിരുന്നു. മുൻനിരനായകന്മാരോടൊപ്പം ഒട്ടനവധി ചിത്രങ്ങളിൽ ഏറ്റവും മികച്ച അഭിനയപ്രകടനം കാഴ്ച വച്ച സാവിത്രിയെത്തേടി ഒരുപാട് അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ അതേ സാവിത്രിയെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ പുത്തൻ സെൻസേഷനായ കീർത്തി സുരേഷിന് അവസരം ലഭിച്ചിരിക്കുകയാണ്. സാവിത്രിയുടെ ജീവകഥ പറയുന്ന തെലുങ്ക് ചിത്രമായ “മഹാനടി”യിലാണ് കീർത്തി സുരേഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സായി മാധവ് രചന നിർവ്വഹിച്ച്, നാഗ് അശ്വിൻ സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് “മഹാനടി”. സാവിത്രിയുടെ ജീവിതകഥയിൽ സിനിമയ്ക്കു വേണ്ടി മാറ്റങ്ങൾ വരുത്താതെ സത്യസന്ധമായി പറയാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. നിത്യ മേനൻ, സാമന്ത എന്നിവരെ പരിഗണിച്ചതിനു ശേഷമാണ് കീർത്തി സുരേഷിൽ എത്തിയതെന്നാണ് സംവിധായകൻ നാഗ് അശ്വിൻ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button