CinemaGeneralNEWS

പ്രതിഫലത്തിന്‍റെ കാര്യത്തിൽ നടി മറ്റു നടിമാരെയൊക്കെ പിന്നിലാക്കി സായി പല്ലവി

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും തരംഗമായ നടിയാണ് സായി പല്ലവി. പ്രേമത്തിനു ശേഷം ദുല്ഖര്‍ ചിത്രം കലിയിലും സായി നായികയായി തിളങ്ങി. എന്നിരുന്നാലും സംസാരത്തിലെ തമിഴ് ചായ്‍‍വ് സിനിമയ്ക്കും നടിയ്ക്കും വിനയായിരുന്നു. നടിയുടെ അടുത്ത ചിത്രം തെലുങ്കിലാണ്. വിക്രത്തെ നായകനാക്കി വിജയ് ചന്ദർ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലും നടി കരാർ ഒപ്പിട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എംബിബിഎസ് പൂർത്തിയാക്കിയ നടി ജോലിയും സിനിമയും ഒന്നിച്ച് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഒരേ സമയം ഒട്ടേറെ ചിത്രങ്ങള്‍ ചെയ്യേണ്ടതില്ലെന്നാണ് നടിയുടെ തീരുമാനം.

എന്നാല്‍ പ്രതിഫലത്തിന്‍റെ കാര്യത്തിൽ നടി മറ്റുള്ള നടിമാരെയൊക്കെ പിന്നിലാക്കിയിരിക്കുകയാണെണ് പുതിയ റിപ്പോര്‍ട്ട്. 50 ലക്ഷമാണ് കോളിവുഡില്‍ സായിയുടെ പ്രതിഫലമെന്നു റിപ്പോര്‍ട്ട് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button