CinemaGeneralNEWS

ദിലീപ് -ജയസൂര്യ- ഷിബു തമീൻസ് കൂട്ടുകെട്ടില്‍ ഒരു ചിത്രം

മലയാളത്തില്‍ സ്പോര്‍ട്സ് പ്രമേയമാക്കി പല ചിത്രങ്ങളും വന്നിട്ടുണ്ട്. ദിലീപ് കേന്ദ്ര കഥാപാത്രമായി വന്ന സ്പോര്‍ട്സ് ചിത്രമാണ് സ്പീഡ് ട്രാക്ക്. ഈ ചിത്രത്തിനു ശേഷം സംവിധായകൻ ജയസൂര്യയും ജനപ്രിയനായകൻ ദിലീപും വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയും സസ്‌പെൻസിന്റെ മുൾമുനയിൽ നിർത്തുന്ന പ്രമേയവുമായാണ് ഇത്തവണ ദിലീപ് -ജയസൂര്യ കൂട്ടുകെട്ട് എത്തുകയെന്നാണ് വിവരം. സിനിമയിൽ വിവിധ ഗെറ്റപ്പുകളിൽ ദിലീപ് എത്തുമെന്നാണ് സൂചന.

സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊച്ചി , തിരുവനന്തപുരം, ഗോവ എന്നിവയാണ് ലൊക്കേഷൻ. ആഗസ്റ്റ്‌ മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് നിര്‍മ്മിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, ഗോവ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍.

പ്രശസ്ത നാടക-സിനിമ രചയിതാവ് എസ് എല്‍ പുരം സദാനന്ദന്റെ മകനായ ജയസൂര്യയൂടെ ആദ്യ സംവിധാന സംരംഭം ആയിരുന്നു 2007 ല്‍ ഇറങ്ങിയ സ്പീഡ് ട്രക്ക്. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി മധുവാര്യര്‍, സലിം കുമാര്‍,ഗജാല എന്നിവര്‍ അഭിനയിച്ച ചിത്രം ആ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. സ്പീഡ് ട്രാക്കിനുശേഷം മോഹന്‍ലാലിനെ നായകനാക്കി ഏയ്ഞ്ചല്‍ ജോണ്‍ എന്ന സിനിമയായിരുന്നു ജയസൂര്യ രണ്ടാമതായി ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button