CinemaGeneralNEWS

ശ്രീനിവാസന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ; കൂടെ കുടുംബചിത്രങ്ങളുടെ സംവിധായകനും

ശ്രീനിവാസന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ്. സാധാരണ നാട്ടുംപുറത്തിന്റെ കഥകളും ജീവിതവും പച്ചയായി ആവിഷ്കരിച്ച ആ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ചിത്രങ്ങളുടെ മാസ്മരികത വിട്ടുപോകാത്തതാണ് അവരുടെ പ്രത്യേകതയും. അതുകൊണ്ടുതന്നെ ഇരുവരും വീണ്ടും ഒന്നിക്കുന്നതിനായി ആരാധകര്‍ കാത്തിരിക്കുന്നു.

അവര്‍ വീണ്ടും ഒന്നിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. 2017ല്‍ തന്നെ ശ്രീനിവാസനും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുണ്ടാകും. ഇക്കാര്യം ശ്രീനിവാസന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരികോത്സവത്തില്‍ കുട്ടികളോട് നടത്തിയ സംവാദത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്. സത്യന്‍ അന്തിക്കാട് ആയിരിക്കും സിനിമ സംവിധാനം ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button