CinemaGeneralNEWS

വ്യത്യസ്തമായ പ്രണയ കഥയുമായി ആസിഫലി -ജിസ് ജോയ് ടീം വീണ്ടും വരുന്നു

ബൈസൈക്കിൾ തീവ്സ് ന് ശേഷം ആസിഫലി -ജിസ് ജോയ് ടീം വീണ്ടും വരുന്നു. വ്യത്യസ്തമായ പ്രണയ കഥ, നർമത്തിലൂടെ പറയുന്ന പുതിയ ചിത്രത്തിനു ‘സൺ‌ഡേ ഹോളിഡേ ‘ എന്നാണു പേരിട്ടിരിക്കുന്നത്. മാഖ്‌റോ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഷീൻ ഹെലൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നതും ജിസ് ജോയ് തന്നെ. അപർണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിൽ ശ്രീനിവാസൻ, ലാൽജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ജിസ് ജോയ് ആദ്യമായ് സംവിധാനം ചെയ്ത ചിത്രമാണ് ബൈസൈക്കിൾ തീവ്സ്. സൈക്കിള്‍ കള്ളന്മാരുടെ കഥ പറഞ്ഞ ബൈസൈക്കിൾ തീവ്സ് പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button