CinemaNEWS

ബാല വീണ്ടും സംവിധാന രംഗത്തേക്ക്

നെഗറ്റിവ് വേഷങ്ങളിലൂടെ പ്രേക്ഷക സ്വീകര്യത നേടിയ നടന്‍ ബാല വീണ്ടും സംവിധായകന്‍റെ കുപ്പായമണിയുന്നു. ബാലയുടെ ആദ്യ സംവിധാന സംരഭമായ ‘ഹിറ്റ്‌ ലിസ്റ്റ്’ വേണ്ട രീതിയില്‍ ശ്രദ്ധ നേടിയില്ലെങ്കിലും രണ്ടാം വരവില്‍ ഒരു ഹിറ്റ് ചിത്രം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ജ്യേഷ്ഠ സഹോദരനായ ശിവയെപോലെ അറിയപ്പെടുന്ന സംവിധായകനായി മാറുക എന്നതാണ് ബാലയുടെയും ലക്‌ഷ്യം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നൂറ് കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകനിലെ ബാലയുടെ കഥാപാത്രം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button