CinemaGeneralNEWS

‘തല57’ ചിത്രത്തിന്‍റെ പുതിയപേര് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന ചിത്രങ്ങള്‍ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ആരാധകര്‍ കാത്തിരിക്കുന്ന തലയുടെ 57മത് ചിത്രത്തിന് താത്കാലികമായി പേര് തല57 എന്ന് നല്‍കിയിരുന്നുവെങ്കിലും ശരിയായ പേര് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വിവേഗം എന്നാണ് അജിത്തിന്‍റെ ഈ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.

വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവേഗം. ഇതുവരെ കാണത്ത ഗെറ്റപ്പിലാണ് പോസ്റ്ററില്‍ അജിത്ത് എത്തിയിരിക്കുന്നത്. സത്യജ്യോതി ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ഇന്റര്‍പോള്‍ ഓഫീസറായി അജിത്ത് എത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക.

C3mZzM_VYAAH7ET

shortlink

Related Articles

Post Your Comments


Back to top button