CinemaGeneralNEWS

ക്യാമറക്ക്‌ പിന്നില്‍ നിന്നും സംവിധാന രംഗത്തേക്ക്; ആദ്യ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി

ഋതു, സീനിയേഴ്സ്, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ മലയാള ചിത്രങ്ങളും ഉത്തമവില്ലന്‍, വിശ്വരൂപം 2 തുടങ്ങി കമല്‍ഹാസന്‍ ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ച ഷാംദത്ത് സംവിധായകനാകുന്നു. ആദ്യചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഒരു ത്രില്ലറാണ് മമ്മൂട്ടി- ഷാംദത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത്.

പ്രമാണി, വെനീസിലെ വ്യാപാരി തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വഹിച്ചത് ഷാംദത്താണ്.

ഈ വര്‍ഷം തന്നെ മമ്മൂട്ടി – ഷാംദത്ത് ടീമിന്‍റെ സിനിമയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button