CinemaGeneralNEWS

ബാഹുബലിയൊരുങ്ങിയ ലൊക്കേഷനില്‍ തുടക്കം കുറിച്ച് ഒരു മലയാള ചലച്ചിത്രം

പൃഥിരാജ് നായകനാകുന്ന ആര്‍എസ് വിമല്‍ ചിത്രം കര്‍ണന്റെ ചിത്രീകരണം ആഗസ്റ്റില്‍ തുടങ്ങും. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയൊരുങ്ങിയ ലൊക്കേഷനില്‍ തന്നെ കര്‍ണ്ണനും തുടക്കം കുറിക്കുന്നതായി സംവിധായകന്‍ ആര്‍ എസ് വിമല്‍. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ആരംഭിച്ചു. ആറ് മാസമായി 200 ടെക്‌നീഷ്യന്മാരാണ് ചിത്രത്തിന് വേണ്ടി രാംമോജി ഫിലിം സിറ്റിയില്‍ പണി തുടങ്ങിയിട്ട്. 300 കോടി ബഡ്ജറ്റിലാണ് കര്‍ണന്‍ ഒരുക്കുന്നത്.

കര്‍ണ്ണന് വേണ്ടി ഡിജിറ്റല്‍ സ്റ്റോറി ബോര്‍ഡാണ് ഒരുക്കിയിരിക്കുന്നത്. രാംമോജി ഫിലിം സിറ്റിയും വാരാണാസിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ബോളിവുഡ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നുള്ള മുന്‍നിര താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളം,തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

ബാഹുബലിയുടെ ഛായാഗ്രാഹകന്‍ കെകെ സെന്തില്‍ കുമാറാണ് കര്‍ണന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കും. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2015 ലെ ഹിറ്റ് ചിത്രമായ എന്ന് നിന്റെ മൊയതിന് ശേഷം ആര്‍ എസ് വിമല്‍ ഒരുക്കുന്ന ചിത്രമാണിത്.

Tags

Post Your Comments


Back to top button
Close
Close