CinemaGeneralNEWS

പ്രണവിന്റെ സിനിമയെക്കുറിച്ച് ദുല്‍ഖറിന്റെ പ്രതികരണം

മലയാള സിനിമാ ലോകത്ത് ഇപ്പോള്‍ താരപുത്രന്മാരുടെ കാലമാണ്. ദുല്‍ഖറും പൃഥ്വിരാജും ഒക്കെ നിറഞ്ഞ് നില്‍ക്കുന്നയിടത്തിലേക്ക് ബാലതാരത്തില്‍ നിന്നും മാറി കേന്ദ്ര കഥാപാത്രവും നായകനുമായി മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ എത്തുകയാണ്. ഇപ്പോള്‍ പ്രണവിന്റെ അരങ്ങേറ്റത്തെ കുറിച്ച് ദുല്‍ഖറിന്റെ പ്രതികരണം എത്തിയിരിക്കുകയാണ്.

പ്രണവ് ചിത്രത്തിനായി കാത്തിരിക്കുകയാണ് താന്‍. ഓരോരുത്തര്‍ക്കും സിനിമയില്‍ അവരവരുടെതായ സംഭാവനകള്‍ സിനിമയില്‍ നല്കാനുണ്ടാവും. അതിനായി താന്‍ കാത്തിരിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രത്തിലാണ് പ്രണവ് നായകനാകുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button