BollywoodCinemaGeneralNEWS

മനീഷയ്ക്ക് മാത്രമേ നര്‍ഗ്ഗീസ് ദത്താവാന്‍ കഴിയൂ കാരണം; സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി പറയുന്നു

സഞ്ജയ്‌ ദത്തിന്റെ ജീവിതം സിനിമയാകുമ്പോള്‍ ബോളിവുഡ് ഇതിഹാസ നടിയും സഞ്ജയുടെ അമ്മയുമായ നര്‍ഗ്ഗീസ് ദത്തായി വേഷമിടുന്നത് മനീഷ കൊയ് രാള. രാജ് കുമാര്‍ ഹിരാനിയാണ് സഞ്ജയ് ജീവിതം ചിത്രമാക്കുന്നത്. ചിത്രത്തില്‍ സഞ്ജയ്‌ ആകുന്നത് രണ്ബീര്‍ കപൂര്‍ ആണ്. ബോളിവുഡിന്റെ വര്‍ണ്ണ പ്രഭയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും മികച്ച ഒരു അമ്മയായിരുന്നു നര്‍ഗ്ഗീസ് . അമ്മയുടെ മരണമാണ് സഞ്ജയെ ഇരുണ്ട വഴികളിലേക്ക് നയിച്ചത്.

ക്യാന്‍സറിനെ തോലപ്പിച്ചു ജീവിതത്തിലേക്ക് തിരിച്ചെത്തിയ മനീഷയ്ക്ക് മാത്രമേനര്‍ഗ്ഗീസിനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് അഭിനയിക്കാന്‍ കഴിയൂവെന്നു സംവിധായകന്‍ പറയുന്നു. അതിനു കാരണം അന്‍പത്തിഒന്നാം വയസില്‍ ക്യാന്സറിനോട്‌ മല്ലിട്ടാണ് നര്‍ഗ്ഗീസ് മരണം വരിച്ചത്‌.

മനീഷയ്ക്ക് പുറമേ അനുഷ്ക, സോനം കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button