മഞ്ജു വാര്യര്‍ നിങ്ങള്‍ക്കിത് ചെയ്യാന്‍ കഴിയുമോ?

മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി കമല്‍ ഒരുക്കുന്ന ആമി എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായി എത്തുന്നതില്‍ വിയോജിപ്പ് വ്യക്തമാക്കി ഒരുകൂട്ടം പ്രേക്ഷകര്‍.

മഞ്ജു വാര്യര്‍ക്ക് പറ്റിയ വേഷമല്ല ഇതെന്നും ദയവ് ചെയ്തു ഇതില്‍ നിന്ന് പിന്മാറണമെന്നുമാണ് ഒരു ആരാധകന്റെ കുറിപ്പ്.

വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സംവിധായകനൊപ്പം സഹരിക്കുന്നത് മഞ്ജു വാര്യരെ പോലെ നല്ലൊരു അഭിനേത്രിക്ക് ചേര്‍ന്നതല്ലെന്നാണ് മറ്റൊരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കുന്നത്.

മഞ്ജു വാര്യരെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ നിറയുമ്പോള്‍ അടുത്തകാലത്തായി ഏറെ ചര്‍ച്ചയ്ക്ക് വഴിതുറന്ന സിനിമയായി ‘ആമി’ മാറുമെന്നതില്‍ തര്‍ക്കമില്ല . ‘ആമി’യില്‍ നേരെത്തെ വിദ്യാബാലനെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്. വിദ്യ പിന്മാറിയതോടെ ‘ആമി’യാകാന്‍ മഞ്ജുവിനെ ക്ഷണിക്കുകയായിരുന്നു കമല്‍.

Share
Leave a Comment