CinemaGeneralNEWS

ഹണി ബി 2വിന്റെ റിലീസിംഗ് തീയതി പുറത്തുവിട്ടു!

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത് ഭാവനയും ആസീഫ് അലിയും നായിക നായകന്മാരായി അഭിനയിക്കുന്ന ഹണി ബി 2വിന്റെ റിലീസ് തീയതി പ്രാഖ്യപിച്ചു. ഹണി ബി-2 ന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അണിയറക്കാര്‍ റിലീസിംഗ് തീയതി അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 23-ന് ചിത്രം തിയേറ്ററില്‍ എത്തും .

സംവിധായകനും നടനുമായ ലാലിന്റെ മകന്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഹണി ബി യുടെ രണ്ടാം ഭാഗമാണ് ചിത്രം. ചിത്രത്തിലെ ‘നുമ്മടെ കൊച്ചി’യെന്ന ഗാനം ആദ്യം തന്നെ ശ്രദ്ധയമായിരുന്നു. ചിത്രം വന്‍ ഹിറ്റാക്കുമെന്ന് പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കളും ആരാധകരും.

ചിത്രത്തില്‍ ലാല്‍, ലെന, ശ്രീനാഥ് ഭാസി, ബാലു, ബാബുരാജ്, സുരേഷ് കൃഷ്ണ, അര്‍ച്ചന കവി, ഗണപതി തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്.

shortlink

Related Articles

Post Your Comments


Back to top button