CinemaGeneralNEWSTollywood

ബാഹുബലി 2 ട്രെയിലര്‍ വൈകാന്‍ കാരണം വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി

സിനിമാ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2. ഒരു ചിത്രത്തിന്‍റെ ഏറ്റവും നിര്‍ണ്ണായക ഘടകമായി ഇപ്പോള്‍ ട്രെയിലര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ബാഹുബലിയുടെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുമ്പോള്‍ ട്രെയിലര്‍ എന്നു പുറത്തുവിടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഫസ്റ്റ്‌ലുക്കും മോഷന്‍ പോസ്റ്ററും പുറത്തുവിട്ടെങ്കിലും ട്രെയിലര്‍ എന്ന് ഇറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. സംവിധായകന്‍ രാജമൗലി ഒരു അഭിമുഖത്തില്‍ ഇതിനെക്കുറിച്ച്‌ പറയുന്നു.

ട്രെയിലര്‍ എഡിറ്റിങ് ടേബിളിലാണെന്നും മാര്‍ച്ച് പകുതിയോടെ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. ട്രെയിലര്‍ വൈകാന്‍ പ്രധാനകാരണം അനുഷ്‌കയാണെന്നും രാജമൗലി വ്യക്തമാക്കി. സൈസ് സീറോ എന്ന തെലുങ്ക് ചിത്രത്തിനായി അനുഷ്‌ക തടി കൂട്ടിയത് ബാഹുബലി 2വിന് വിനയായെന്നും ദേവസേന എന്ന കഥാപാത്രത്തിന്റെ ലുക്കുമായി സാമ്യപ്പെടുത്താന്‍ ആകില്ലായിരുന്നെന്നും രാജമൗലി പറഞ്ഞു.

ബാഹുബലി ആദ്യ ഭാഗത്തിന്റെ പ്രൊമൊ വീഡിയോയില്‍ അനുഷ്‌കയുടെ ലുക്ക് പുറത്തുവിട്ടിരുന്നു. ഇതേ ലുക്കില്‍ തന്നെ അനുഷ്‌കയെ ദൃശ്യവത്കരിക്കാനാണ് രാജമൗലി ശ്രമിച്ചത്. എന്നാല്‍ സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് ആവിഷ്കരിച്ച സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി അനുഷ്‌ക തടി വച്ചു. ഇതിന് ശേഷം ബാഹുബലി 2 വിനു വേണ്ടി ജിമ്മിലും മറ്റും കഠിനമായ വര്‍ക്കൗട്ട് നടത്തിയിട്ടും ഉദ്ദേശിച്ചത്ര ശരീരഭാരം കുറക്കാന്‍ അനുഷ്‌കയ്ക്ക് സാധിച്ചില്ല.

സമയമില്ലാത്തതിനാല്‍ അനുഷ്‌കയുടെ തടിച്ച ലുക്കില്‍ തന്നെയാണ് ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരിച്ചത്. അതുകൊണ്ട് വിഎഫ്എക്‌സ് ടീമിന് ട്രെയിലറിലും അനുഷ്‌കയുടെ ശരീരഘടന മാറ്റി എടുക്കേണ്ടതായുണ്ട്. അതാണ്‌ ട്രെയിലര്‍ വൈകുന്നത്.

ബാഹുബലി ആദ്യഭാഗത്തില്‍ ദേവസേന എന്ന കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തില്‍ പ്രഭാസിനൊപ്പം തന്നെ പ്രധാനവേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. സിനിമയ്ക്കായി വാള്‍പ്പയറ്റും കുതിരസവാരിയും സംഘട്ടനരംഗങ്ങളും നടി ചെയ്യേണ്ടിയിരുന്നു. എന്നാല്‍ ശരീരത്തിന്റെ തടി കൂടിയ കാരണം ആക്ഷന്‍ രംഗങ്ങള്‍ ഉദ്ദേശിച്ച പോലെ ചെയ്യാനാകാത്തതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. എന്നാല്‍ അനുഷ്‌കയോട് യാതൊരു വിധപരിഭവവുമില്ലെന്നും സിനിമയ്ക്കായി നടി ഒരുപാട് കഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് ലഭിച്ച ട്രോളുകളെക്കുറിച്ചു സംസാരിച്ച അദ്ദേഹം പോസ്റ്ററില്‍ ചില എഫക്ട്‌സുകള്‍ നടത്തിയതിനാലാണ് സ്വാഭാവികത നഷ്ടപ്പെട്ടതെന്ന് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button